Site icon Fourteen Kerala – 14 Kerala News

കേരളത്തിലും, മിസോറാമിലും കൊവിഡ് വ്യാപനം രൂക്ഷം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളത്തിലും, മിസോറാമിലും കൊവിഡ് വ്യാപനം രൂക്ഷമെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിദിന കേസുകളും, ടിപിആറിലും വർധനവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

കേരളത്തിൽ ഇന്നലെ 52,199 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 41.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ഇന്നലെ 29 മരണവും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ.

മിസോറാമിൽ ഇന്നലെ 2145 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 29.12% ആണ് ടിപിആർ.

രാജ്യത്തെ 16 സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആദ്യ ഡോസ് വാക്‌സിനേഷൻ 100% പൂർത്തീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാല് സംസ്ഥാനങ്ങളിൽ 96-99% ശതമാനം ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കി. വാക്‌സിനേഷൻ കൂടുന്നത് മരണ നിരക്ക് കുറയുന്നതിന് സഹായിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി.

34 പ്രദേശങ്ങളിൽ കൊവിഡ് ബാധ കുറയുന്നതായി റിപ്പോർട്ടുണ്ട്. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറവാണ്.

Exit mobile version