തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ഇന്ന് സംസ്ഥാനത്ത് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് കുറഞ്ഞിട്ടുള്ളത്. ഇതോടെ ഒരു പവന് ആകെ 280 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,685 രൂപയിലും പവന് 1,09,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി സ്വർണ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് ആകെ 1,280 രൂപയാണ് കുറഞ്ഞത്. ഇതിന്റെ തുടർച്ചയായാണ് ഇന്നും വിലയിൽ കുറവുണ്ടായിരിക്കുന്നത്. സ്വർണത്തിന് പുറമെ സംസ്ഥാനത്ത് വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ വെള്ളിക്ക് ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
