Site icon Fourteen Kerala – 14 Kerala News

കെഎസ്ആർടിസിക്ക് വീണ്ടും പുതിയ ബസ്

തിരുവനന്തപുരം: അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്, കഴിഞ്ഞ മന്ത്രിസഭാ യോഗ ദിന ത്തിൽ കെഎസ്ആർടിസിക്കു പുതിയ ബസ് വാങ്ങാനായി 40 ലക്ഷം കൈമാറുമ്പോൾ ചെക്ക് ഏറ്റുവാങ്ങിയ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞത് ‘ജോസേട്ടന്റേത് നല്ല കൈനീട്ട മാകട്ടെ’ എന്നാണ്. ആ വാക്ക് ഫലിച്ചു.
അടുത്ത മന്ത്രിസഭയോഗം കഴിഞ്ഞ് മുഖ്യമന്ത്രി ഓഫിസിലെത്തുമ്പോൾ, കെ എസ്ആർടിസിക്കു പുതിയ ബസ് വാങ്ങി നൽകാനുള്ള 40 ലക്ഷം രൂപയുടെ ചെക്കുമായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ അവിടെയു ണ്ടായിരുന്നു.

സൊസൈറ്റി ചെയർമാൻ പോൾസൺ ചിറയത്ത് ഗതാഗത മന്ത്രി സി.പി. ജോണിൻ്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി ക്ക് തുക കൈമാറി. തുടർന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ ചെക്ക് ഏറ്റുവാങ്ങി. തൃശൂർ ഡിപ്പോയിലേക്ക് ബസ് അനുവദിക്കണമെന്നാണ് സൈറ്റിയുടെ ആവശ്യം. ഇക്കാര്യം പരിഗണിക്കാമെന്ന് ഗതാഗത മന്ത്രി ഉറപ്പുനൽകി.

പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്കു മെച്ചപ്പെട്ട യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനു
മുള്ള സർക്കാരിന്റെ പ്രവർത്ത നങ്ങൾക്കു പിന്തുണ നൽകു ന്നതിൻ്റെ ഭാഗമായാണ് സിഎസ്‌ആർ ഫണ്ടിൽനിന്നു തുക അനുവദിച്ചതെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.

Exit mobile version