തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് വിലയിൽ 240 രൂപ കുറഞ്ഞു. ഇതോടെ സ്വർണം ഗ്രാമിന് 13,680 രൂപയും പവന് 1,09,440 രൂപയുമായി വിലയെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് കേരളത്തിലും സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ നിരക്ക് പരിശോധിക്കുമ്പോൾ ചെറിയ തോതിലുള്ള കയറ്റിറക്കങ്ങളാണ് വിപണിയിൽ പ്രകടമായിട്ടുള്ളത്.
സെപ്റ്റംബർ 30-ന് 1,09,680 രൂപയായിരുന്നു പവന്റെ വില. സെപ്റ്റംബർ 29-ൽ ഇത് 1,09,120 രൂപയായിരുന്നു. സെപ്റ്റംബർ 28-ന് രാവിലെ 1,10,120 രൂപയായിരുന്നെങ്കിലും ഉച്ചയോടെ അത് 1,09,320 രൂപയായി കുറഞ്ഞിരുന്നു. സെപ്റ്റംബർ 26, 27 തീയതികളിൽ 1,11,960 രൂപയായിരുന്നു നിരക്ക്. സെപ്റ്റംബർ 25-ന് 1,12,080 രൂപയും, സെപ്റ്റംബർ 24-ന് 1,11,960 രൂപയുമായിരുന്നു പവൻ വില.സെപ്റ്റംബർ 23-ന് 1,13,080 രൂപയും, സെപ്റ്റംബർ 22-ന് രാവിലെ 1,13,480 രൂപയും ഉച്ചയോടെ 1,12,440 രൂപയുമായിരുന്നു വില. സെപ്റ്റംബർ 21-ലെ കണക്കുപ്രകാരം 1,14,160 രൂപയായിരുന്നു സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില.
