തിരുവനന്തപുരം: മഴക്കമ്മിയിൽ വിറങ്ങലിച്ച് കേരളം. 28 ശതമാനം കുറവോടെ തെക്കുപടിഞ്ഞാറൻ കാലവർഷ സീസണിന് ഔദ്യോഗികമായി വിരാമം. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എട്ട് ജില്ലകളിൽ മഴക്കുറവ് പ്രകടമായപ്പോൾ, വയനാട്ടിൽ സാധാരണ ലഭിക്കേണ്ടതിന്റെ പകുതി മഴ പോലും ലഭിച്ചില്ലെന്നത് ആശങ്ക വർധിപ്പിക്കുന്നു. സീസൺ ഔദ്യോഗികമായി അവസാനിച്ചെങ്കിലും കാലവർഷം പൂർണ്ണമായി പിൻവാങ്ങിയിട്ടില്ല. എങ്കിലും നാളെ മുതൽ ലഭിക്കുന്ന മഴ തുലാവർഷ കണക്കുകളിലാണ് ഉൾപ്പെടുത്തുക. ഇത്തവണത്തെ കാലവർഷത്തിന്റെ പ്രതീക്ഷകൾ തകിടംമറിച്ചത് സൂപ്പർ എൽനിനോ പ്രതിഭാസമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.
