Site icon Fourteen Kerala – 14 Kerala News

ഫുട്ബോള്‍ കളിക്കിടെ പുഴയില്‍ വീണ പന്ത് എടുക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികളെ കാണാതായി

തൃശ്ശൂര്‍: മതിലകം പൂവ്വത്തും കടവിൽ കനോലി കനാലിൽ രണ്ട് വിദ്യാർത്ഥികളെ കാണാതായി. മതിലകം പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷ് മകൻ സുജിത്ത് (13) കാട്ടൂർ സ്വദേശി പനവളപ്പിൽ വേലായുധൻ മകൻ അതുൽ (18) എന്നിവരെയാണ് കാണാതായത്. കൂട്ടുകാരുമൊത്ത് പാലത്തിനടിയിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ പന്ത് പുഴയിൽ വിണപ്പോൾ എടുക്കാനിറങ്ങിയതായിരുന്നു ഇരുവരും.

ഇതിനിടയിൽ രണ്ട് പേരും ഒഴുക്കിൽപ്പെടുകയായിരുന്നു. കരയിലുണ്ടായിരുന്ന കുട്ടികൾ ഒച്ചവെച്ചതോടെ നാട്ടുകാർ എത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. മതിലകം പൊലീസും കൊടുങ്ങല്ലൂരിൽ നിന്ന് ഫയർഫോഴ്സും എത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തി വരികയാണ്.

Exit mobile version