Site icon Fourteen Kerala – 14 Kerala News

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റിന്റെ മുടക്കം; ദുബായ് – കൊച്ചി വിമാനം അവസാന റദ്ദാക്കി

നെടുമ്പാശേരി : സ്പൈസ് ജെറ്റിന്റെ ദുബായ്–കൊച്ചി വിമാനം റദ്ദാക്കി. ചൊവ്വാഴ്ച രാത്രി 9.20ന് കൊച്ചിയിൽ എത്തേണ്ടിയിരുന്ന വിമാനമാണിത്. ഈ സർവീസ് ഇന്നലെ ഉച്ചയ്ക്ക് 3 മണിക്ക് എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് പൂർണ്ണമായി റദ്ദാക്കുകയായിരുന്നു.

അതേസമയം, ഇന്നലെ പുലർച്ചെ 12.25ന് കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്കു പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിട്ട് 4 മണിക്കാണ് സർവീസ് നടത്തിയിട്ടുള്ളത്.

Exit mobile version