Site icon Fourteen Kerala – 14 Kerala News

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു. കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേൽ തറവാട് സ്വദേശിയാണ്. ഇന്നലെ രാത്രി 9.44ന്, കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള ബന്ധുക്കൾ എത്തിയശേഷം ഞായറാഴ്ച കോതമംഗലത്തെ തറവാട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ കോതമംഗലം തറവാട്ടിൽ പൊതുദർശനത്തിന് വയ്ക്കും.തുടർന്ന് വൈകിട്ട് നാലിന് സംസ്കാരം നടക്കും.

ടി.എൻ. സാവിത്രിദേവിയാണ് ഭാര്യ. ദീപുശാന്ത്, നിവേദിത, ദിവ്യ, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവരാണ് മക്കൾ. കൽപ്പന, ക്യാപ്റ്റൻ സജിത്ത്, മധു ബാലകൃഷ്ണൻ, ദുവനേശ്വരി എന്നിവരാണ് മരുമക്കൾ.

Exit mobile version