Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് കൂടിയത്. ഇതോടെ ഗ്രാമിന് 14,255 രൂപയിലും പവന് 1,14,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നതെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

ഇന്നലെ സംസ്ഥാനത്ത് സ്വർണത്തിന് പവന് 760 രൂപ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,145 രൂപയും ഒരു പവൻ സ്വർണത്തിന് 1,13,160 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ വില മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ വിപണി വില.

Exit mobile version