Site icon Fourteen Kerala – 14 Kerala News

ക്ലീനറുമായി വഴക്ക്, പിന്നാലെ നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

കൊച്ചി: കൊച്ചിയിൽ നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി. ഇടപ്പള്ളി ജംഗ്ഷന് സമീപമാണ് സംഭവം. കളമശ്ശേരി – തേവര റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസിന്റെ ഡ്രൈവറാണ് ബസ് റോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയത്.

ക്ലീനറുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് ഡ്രൈവർ ബസ് നിർത്തി ഇറങ്ങിപ്പോയതെന്നാണ് വിവരം. ഈ സംഭവത്തെ തുടർന്ന് റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

Exit mobile version