Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 50 രൂപയും ഒരു പവന് 400 രൂപയോളവും കൂടി.

ഇതോടെ ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 12,270 രൂപയും ഒരു പവൻ സ്വർണത്തിന് 1,14,160 രൂപയുമായി ഉയർന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,220 രൂപയും ഒരു പവന് 1,13,760 രൂപയുമായിരുന്നു.ആ നിരക്കിനെ അപേക്ഷിച്ചാണ് ഇന്ന് വില വർധിച്ചത്.അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് കേരളത്തിൽ 1 ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമാണ് നിരക്ക്.

Exit mobile version