Site icon Fourteen Kerala – 14 Kerala News

കേരളത്തിൽ സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് തിരിച്ചടി. കേരളത്തിൽ സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. ഇന്ന് രാവിലെയുള്ള കണക്കുകൾ പ്രകാരം 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 65 രൂപയും പവന് 520 രൂപയുമാണ് വർധിച്ചിരിക്കുന്നത്. കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകളിലാണ് വില വർധനവ് വ്യക്തമാക്കിയിട്ടുള്ളത്.

ഈ വർധനവോടെ സംസ്ഥാനത്ത് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,220 രൂപയും ഒരു പവന് 1,13,760 രൂപയുമാണ് ഇന്നത്തെ വിപണി വില. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തിൽ ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാം വെള്ളിക്ക് 2,500 രൂപയുമാണ് വില വരുന്നത്.

Exit mobile version