Site icon Fourteen Kerala – 14 Kerala News

വിവാഹം നിശ്ചയിച്ചിരുന്ന യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും മരിച്ച നിലയിൽ കണ്ടെത്തി, മരിച്ചത് കണ്ണൂർ സ്വദേശി

കാസർകോട്: വിവാഹം നിശ്ചയിച്ചിരുന്ന യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു അമൽ.

നേരത്തെ കാസർകോട് പൂച്ചക്കാട് സ്വദേശിയായ അനുശ്രീയെ കർണാടകയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കിഴക്കേക്കരയിൽ തയ്യിൽ വീട്ടിൽ ചന്ദ്രന്റെ മകൾ പി. അനുശ്രീ (25) കർണാടകയിലെ ഹുൻസൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു.

ഡിസംബർ 26 നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് യുവതിയുടെ മരണം. തുടർന്നാണ് യുവാവും ജീവനൊടുക്കിയത്.അനുശ്രീയുടെ മരണത്തിൽ കർണാടക പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. അമലിന്റെ മരണത്തിലും ബന്ധപ്പെട്ട പൊലീസ് നടപടികൾ സ്വീകരിച്ചു.

Exit mobile version