Site icon Fourteen Kerala – 14 Kerala News

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍; സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടറും കെ രാജന്‍ എംഎല്‍എയും

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. പടിഞ്ഞാറേ ഭാഗത്താണ് മണ്ണിടിഞ്ഞത്. പാലക്കാട്- തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാന്‍ തുരങ്കം. ഈ തുരങ്കത്തിന്റെ മുകള്‍ ഭാഗത്തായി രണ്ടിടത്താണ് മണ്ണിടിഞ്ഞത്.

സ്ഥലത്ത് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍, കെ രാജന്‍ എംഎല്‍എ എന്നിവര്‍ സ്ഥലം ന്ദര്‍ശിച്ചു. അല്‍പസമയത്തിനകം സ്ഥലത്ത് ദേശീയപാത സുരക്ഷാ വിഭാഗം പരിശോധന നടത്തും.

വാഹനം കടന്നു പോകുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ രാജന്‍ പറഞ്ഞു. അവിടെയുള്ള മരങ്ങള്‍ താഴത്തേക്ക് വരുമോ എന്ന ആശങ്കയുണ്ട്. ഏതെങ്കിലും നീര്‍ചാലുകള്‍ ബ്ലോക്കായിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. വെള്ളം തുടര്‍ച്ചയായിട്ട് വരുന്നത് കാണാനില്ല. രണ്ട് സൈഡില്‍കൂടിയാണ് വെള്ളം പോകുന്നത്. നല്ല ജാഗ്രത ഈ ഭാഗത്തുണ്ട്. ഇവിടെയുള്ള 110 കെ വി സബ്‌സ്റ്റേഷനില്‍ ആരും ഇരിക്കണ്ട എന്ന് പറഞ്ഞിട്ടുണ്ട്. വാഹനങ്ങള്‍ കടന്നു പോകുന്നതില്‍ അപകടമില്ല എന്നാണ് മനസിലാക്കുന്നത് – കെ രാജന്‍ പറഞ്ഞു.

Exit mobile version