Site icon Fourteen Kerala – 14 Kerala News

കാസർഗോഡ് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസർഗോഡ്: എലിവിഷം കഴിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് നാട്ടക്കല്ല് സ്വദേശിനി ദീപ -23- ആണ് മരിച്ചത്.അഞ്ച് ദിവസം മുമ്പ് ഭർത്താവ് സതീഷിന്റെ വെള്ളരിക്കുണ്ട് ആനമഞ്ഞലിലെ വീട്ടിൽ വച്ചാണ് ദീപ വിഷം കഴിച്ചത്.

ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഐസിയുവിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി വരികയായിരുന്നു.എന്നാൽ ഇന്ന് പുലർച്ചയോടെ ദീപ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷം കഴിക്കാനുള്ള കാരണം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി രേഖപ്പെടുത്തും. ദീപയുടെ മരണവാർത്ത അറിഞ്ഞതോടെ നാട്ടക്കല്ലിലും ആനമഞ്ഞലിലും ദുഃഖാചരണം അനുഷ്ഠിച്ചു. വീട്ടുകാരും ബന്ധുക്കളും കടുത്ത ദുഃഖത്തിലാണ്.

Exit mobile version