Site icon Fourteen Kerala – 14 Kerala News

വി.എസ് എന്നത് ഒരു വ്യക്തിയുടെ പേരല്ല, ഒരു കാലഘട്ടത്തിന്റെ പ്രതിരൂപം, വിഎസ് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കും അദ്ദേഹം നയിച്ച പോരാട്ടങ്ങള്‍ക്കും മരണമില്ല

തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘വി.എസ്. അച്യുതാനന്ദൻ’ എന്ന പേര് കേവലം ഒരു വ്യക്തിയുടേതല്ലെന്നും, മറിച്ച് ഒരു കാലഘട്ടത്തിന്റെയാകെ പ്രതിരൂപമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മതനിരപേക്ഷ കേരളത്തിന്റെ ശക്തനായ വക്താവായിരുന്നു വി.എസ് എന്നും, ജനകീയ വിഷയങ്ങളിൽ നിയമസഭയിലും തെരുവിലും ഒരേസമയം അദ്ദേഹം തീർത്ത പ്രതിരോധം കേരള ചരിത്രത്തിന്റെ ഭാഗമാണെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു. നാടിന്റെ പൊതുസമ്പത്തും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിൽ വി.എസ് നിതാന്ത ജാഗ്രത പുലർത്തിയിരുന്നു.അദ്ദേഹം ഉയർത്തിപ്പിടിച്ച ആശയങ്ങൾക്കും നയിച്ച പോരാട്ടങ്ങൾക്കും മരണമില്ലെന്നും സഖാവ് വി.എസിന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version