Site icon Fourteen Kerala – 14 Kerala News

യുവ വ്യവസായിയെ കുടുക്കിയ റോഷ്നി ഹണി ട്രാപ്പിൽ വഴിത്തിരിവ്

തിരുവനന്തപുരം: യുവ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി കോടികൾ തട്ടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജർമൻ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരി റോഷ്നി (37) ആണ് കേസിലെ ഒന്നാം പ്രതി. സ്ഥാപന ഉടമയായ വിജയകുമാറുമായി 2022 മുതൽ ശാരീരിക ബന്ധമുണ്ടായിരുന്നുവെന്നും അതിൽ ജനിച്ച കുഞ്ഞ് വിജയകുമാറിന്‍റേതാണെന്നും പറഞ്ഞാണ് പണം തട്ടിയതെന്നാണ് പരാതി.

തെലങ്കാന സ്വദേശിയായ വിജയകുമാറിന് തിരുവനന്തപുരത്ത് സ്ഥാപനവും കൊച്ചിയിൽ മുഖ്യ ഓഫിസുമുണ്ട്. റോഷ്നി അവിടുത്തെ ജീവനക്കാരിയാണ്. വിജയകുമാറിന്‍റെ അക്കൗണ്ടിൽ നിന്ന് റോഷ്നിക്ക് സാമ്പത്തിക സഹായം ലഭിച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കുഞ്ഞ് തന്‍റേതാണെന്ന വാദത്തിൽ റോഷ്നി ഉറച്ച് നിന്നതോടെയാണ് കോടതി അവർക്ക് ജാമ്യം അനുവദിച്ചത്. ചൂഷണം പരിധി വിടുകയും വ്യവസായിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് വിജയകുമാർ വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയത്. മൂന്ന് വർഷത്തോളം ഹണിട്രാപ്പിൽ കുടുങ്ങിയ ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നത്.

റോഷ്നി രണ്ട് വിവാഹങ്ങൾ കഴിഞ്ഞ് വിവാഹമോചിതയാണ്. ഇതിനിടെ മൂന്നാമതും വിവാഹം കഴിച്ചു. ആ ഭർത്താവിനെതിരെ തൃക്കാക്കര പൊലീസിൽ പീഡന പരാതിയും നൽകിയിട്ടുണ്ട്.
പിന്നീടാണ് വിജയകുമാറുമായി ബന്ധം ഉണ്ടാകുന്നത്.കേസിൽ റോഷ്നിയുടെ സുഹൃത്തുക്കളായ ജിബിന്‍, ഉണ്ണിമോള്‍ ജിബിന്‍, അഭിഷേക് എന്നിവരെയും പ്രതികളാക്കിയിട്ടുണ്ട്. ഇവർക്കായി വഞ്ചിയൂർ പൊലീസ് അന്വേഷണം തുടരുകയാണ്.

Exit mobile version