Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് ഉച്ചക്ക് രണ്ടാം തവണയും കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് ഉച്ചക്ക് രണ്ടാം തവണയും കൂടി. ഗ്രാമിന് 110 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,240 രൂപയായി വര്‍ധിച്ചു. പവന്റെ വിലയില്‍ 880 രൂപയുടെ വര്‍ധനയുണ്ടായി.

1,05,920 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ചു. 90 രൂപയുടെ വര്‍ധയാണ് 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലുണ്ടായത്. പവന് 720 രൂപയും വര്‍ധിച്ചു. 87,080 രൂപയായാണ് വില വര്‍ധിച്ചത്.

കഴിഞ്ഞ ദിവസം വന്‍ തകര്‍ച്ച നേരിട്ടതിന് പിന്നാലെ കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് പത്ത് രൂപയുടേയും പവന് 80 രൂപയുടേയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 13,130 രൂപയായാണ് കൂടിയത്.

പവന്റെ വില 1,05,040 രൂപയായും വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. 10 രൂപ തന്നെയാണ് 18 കാരറ്റ് സ്വര്‍ണത്തിനും വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,795 രൂപയും 86, 360 രൂപയും കൂടി.

Exit mobile version