Site icon Fourteen Kerala – 14 Kerala News

മീന്‍ ഫ്രൈയില്‍ ചത്ത അട്ട’; കന്റോണ്‍മെന്റ് പൊലീസ് കാന്റീന്‍ കോര്‍പ്പറേഷന്‍ പൂട്ടിച്ചു

തിരുവനന്തപുരം: കന്റോൺമെന്റ് പൊലീസ് കാന്റീനിലെ മീൻ ഫ്രൈയിൽ ചത്ത അട്ടയെ കണ്ടെത്തിയതിനെ തുടർന്ന് കാന്റീൻ കോർപ്പറേഷൻ അധികൃതർ പൂട്ടിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു പൊലീസുകാരൻ വാങ്ങിയ ഭക്ഷണ പാഴ്സലിലാണ് ചത്ത അട്ടയെ കണ്ടത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് കാന്റീനിലെത്തിയ പൊലീസുകാരൻ ചോറിനൊപ്പം കഴിക്കാൻ മീൻ ഫ്രൈ വാങ്ങി വീട്ടിൽ പോവുകയായിരുന്നു. വീട്ടിലെത്തി പൊതി തുറന്നു നോക്കിയപ്പോഴാണ് മീൻ ഫ്രൈയ്ക്കൊപ്പം ചത്ത അട്ടയെയും കണ്ടത്.തുടർന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് കാന്റീൻ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ പൂട്ടാൻ ഉത്തരവിടുകയായിരുന്നു.

കാന്റീനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് മുൻപും പലതവണ പരാതികൾ ഉയർന്നിരുന്നു. എന്നാൽ കൺട്രോൾ റൂമിലെ ജീവനക്കാരുടെ ഏക ഭക്ഷണാശ്രയമായതിനാൽ പലരും പരാതിപ്പെടാൻ മടിക്കുകയായിരുന്നു. സംഭവത്തിൽ കാന്റീൻ നടത്തുന്ന കരാറുകാരോട് നേരിട്ട് ഹാജരാകാൻ കോർപ്പറേഷൻ നിർദേശം നൽകിയിട്ടുണ്ട്.

Exit mobile version