Site icon Fourteen Kerala – 14 Kerala News

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്കു കയറ്റാൻ അനുവദിക്കാതെ നാട്ടുകാർ

എറണാകുളം: കോതമംഗലം കുട്ടംപുഴ പഞ്ചായത്തിലെ പൂയംകുട്ടി കൂവപ്പാറയിൽ വീടിനു സമീപത്തെ കിണറ്റിൽ കാട്ടാന വീണു. കട്ടായത്ത് അലിയാരുടെ വീടിനോടു ചേർന്നുള്ള കിണറ്റിൽ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് കാട്ടാന വീണത്.

സംഭവം അറിഞ്ഞ് ആനയെ കരയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങളുമായി വനപാലകർ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചു. ആനയെ ഈ പ്രദേശത്തെ വനത്തിൽ വിടാതെ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധത്തെ തുടർന്ന് രക്ഷാപ്രവർത്തനം തടസ്സപ്പെട്ട അവസ്ഥയിലാണ്.

Exit mobile version