Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, അറിയാം ഇന്നത്തെ പൊന്നിന്റെ വില

തിരുവനന്തപുരം : കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,440 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയില്‍ 80 രൂപയുടെ കുറവുണ്ടായി. 1,07,520 രൂപയായാണ് സ്വര്‍ണവില കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്.

സ്‌പോട്ട് ഗോള്‍ഡ് നിരക്ക് ഔണ്‍സിന് 4,174.66 ഡോളറിലാണ് തുടരുന്നത്. ജൂണ്‍ 22ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്‌പോട്ട് ഗോള്‍ഡ്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 1.5 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഔണ്‍സിന് 4,186.70 ഡോളറായാണ് വില ഉയര്‍ന്നത്.

തുടര്‍ച്ചയായ നാലാഴ്ച തകര്‍ച്ച നേരിട്ടതിന് ശേഷം കഴിഞ്ഞയാഴ്ച സ്വര്‍ണത്തിന് രണ്ട് ശതമാനം നേട്ടമുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാനുള്ള സാധ്യത ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും തല്‍സ്ഥിതി നിലനിര്‍ത്താനുള്ള സാധ്യതയും ഉയര്‍ന്നു വരുന്നുണ്ട്.ഇത് സ്വര്‍ണത്തിന് ഗുണകരമാവുന്നുണ്ട്.

ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത് ദേശീയ സൂചിക സെന്‍സെക്‌സില്‍ 200 പോയിന്റ് നേട്ടമുണ്ടായി. നിഫ്റ്റിയും നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു.

Exit mobile version