Site icon Fourteen Kerala – 14 Kerala News

ലോഗോ വരയ്ക്കൂ, 10,000 രൂപ നേടൂ….; ‘പ്രിയദർശിനി’ പദ്ധതിക്കായി കെഎസ്ആർടിസിയുടെ ലോഗോ മത്സരം

തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കുന്ന സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ക്ക് വേണ്ടി ലോഗോ ക്ഷണിച്ചു. പദ്ധതിയുടെ ലക്ഷ്യങ്ങൾക്കും ആശയങ്ങൾക്കും അനുയോജ്യമായ ലോഗോകൾ തയ്യാറാക്കി അയക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ലോഗോയ്ക്ക് 10,000 രൂപ സമ്മാനമായി നൽകും.

ലോഗോ തയ്യാറാക്കുന്നതിനായി കെഎസ്ആർടിസി കൃത്യമായ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് അതനുസരിച്ച് ലോഗോകൾ സമർപ്പിക്കാവുന്നതാണ്. സ്ത്രീ ശാക്തീകരണത്തെയും യാത്രയെയും ഒരേപോലെ പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള ഡിസൈനുകൾക്കാണ് മുൻഗണന നൽകുന്നത്.

ലോഗോ ഡിസൈന്‍ നിര്‍ദേശങ്ങള്‍-

ലോഗോ സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കണം.

ലോഗോയില്‍ ‘പ്രിയദര്‍ശിനി’ പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉള്‍ക്കൊള്ളിക്കേണ്ടതാണ്.

ലോഗോ പൂര്‍ണ്ണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകല്‍പ്പനയായിരിക്കണം. പകര്‍പ്പവകാശ ലംഘനം ഉണ്ടാകാന്‍ പാടില്ല.

തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ എല്ലാ ഉപയോഗാവകാശങ്ങളും കെ.എസ്.ആര്‍.ടി.സി.യ്ക്ക് ആയിരിക്കും.

ഫയല്‍ സ്‌പെസിഫിക്കേഷന്‍

ഫോര്‍മാറ്റ്: PNG, PSD, PDF, CDR & Vector Format- ലഭ്യമെങ്കില്‍ AI/EPS/SVG കൂടി സമര്‍പ്പിക്കാം)

റസലൂഷന്‍: കുറഞ്ഞത് 300 DPI

സൈസ്: കുറഞ്ഞത് 6000 × 6000 Pixels

കളര്‍ മോഡ്: RGB (പ്രിന്റിംഗിനായി CMYK വേര്‍ഷന്‍ അഭികാമ്യം)

ഫയല്‍ വലുപ്പം: പരമാവധി 100 MB

ജൂണ്‍ 30നകം ലോഗോ priyadarshini@keralartc.com എന്ന മെയിലില്‍ അയക്കണം. സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍സിനും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയാണ് പ്രിയദര്‍ശിനി.

Exit mobile version