Site icon Fourteen Kerala – 14 Kerala News

വടക്കാഞ്ചേരിയിൽ സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി, അങ്കണവാടി ടീച്ചർ മരിച്ചു


തൃശ്ശൂർ: തൃശ്ശൂർ വടക്കാഞ്ചേരിയിൽ സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി അങ്കണവാടി ടീച്ചർ മരിച്ചു . പുതുരുത്തി സ്വദേശിനി ആലപ്പാടൻ വീട്ടിൽ വർഗീസ് ഭാര്യ മിനി വർഗീസാണ് (52 ) ആണ് മരിച്ചത്.

ഇന്നു രാവിലെ 9:30 ഓടെ അങ്കണവാടിയിലേക്ക് പോകാനായി ബന്ധുവിനൊപ്പം ഇലക്ട്രിക് സ്കൂട്ടറിന് പുറകിൽ ഇരുന്ന് സഞ്ചരിക്കുന്നതിനിടെ ഷാൾ സ്കൂട്ടറിൽ കുരുങ്ങിയതോടെ കഴുത്തു മുറുകി റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരങ്ങൾ.

ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ ഉടൻതന്നെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുരുത്തി ചാത്തൻപടി 166 നമ്പർ അങ്കണവാടിയിലെ അധ്യാപികയാണ് മിനി വർഗീസ്. നാട്ടുകാർക്ക് ഏറെ സുപരിചിതയായ അംഗണവാടി ടീച്ചറുടെ വിയോഗം നാടിനു തീരാ വേദനയാവുകയാണ്.

Exit mobile version