Site icon Fourteen Kerala – 14 Kerala News

മദ്യനികുതിയിളവ് വിവാദം: അടിയന്തര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം; സഭയിൽ ബഹളം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ, ബജറ്റ് ചർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

സഭയിൽ ചർച്ച നടക്കേണ്ട വിഷയം ആണ് നോട്ടീസിൽ എന്നുള്ളതെന്നും ബജറ്റിനെ കുറിച്ച് ചർച്ചക്ക് ശേഷം സർക്കാർ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സഭയിൽ ബഹളമായി.
എന്നാൽ, എക്സൈസ് മന്ത്രിയോടാണ് ചോദ്യമെന്നും അതിലെന്താണ് തെറ്റെന്നും കെഎൻ ബാലഗോപാൽ സഭയിൽ ചോദിച്ചു. തുടർന്ന് സഭയിൽ ബഹളമായി. അഴിമതി ആണ് നടക്കുന്നതെന്നും എന്തിനാണ് ഭയക്കുന്നതെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. വിഷയം സബ് മിഷൻ ആയി ഉന്നയിക്കാമെന്ന് സ്പീക്കർ അറിയിച്ചു. തുടർന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു.

Exit mobile version