Site icon Fourteen Kerala – 14 Kerala News

തൃശൂരിലെ വീട്ടില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ പിടികൂടിയത് 18 പാമ്പുകളെ

തൃശൂര്‍: തൃശൂർ പൂങ്കുന്നത്തെ ഒരു വീട് കഴിഞ്ഞ 24 മണിക്കൂറായി കടുത്ത പാമ്പ് ഭീതിയിലാണ്. ഒരു വീടിനുള്ളിൽ നിന്ന് മാത്രം ഇതിനോടകം പതിനെട്ടോളം പാമ്പ് കുഞ്ഞുങ്ങളെയാണ് പിടികൂടിയത്.

18 പാമ്പുകളെയാണ് ഇതുവരെ പിടികൂടിയത്. ഇപ്പോഴും പാമ്പുകളെ പിടികൂടിക്കൊണ്ടിരിക്കുകയാണ്. മലമ്പാമ്പുകളുടെ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. രാത്രിയെല്ലാം പാമ്പുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും പേടിച്ചുപോയെന്നും വീട്ടുടമ കാർത്തിക് പറഞ്ഞു. ഇനിയും പാമ്പുകൾ ഉണ്ടായേക്കാമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു

Exit mobile version