Site icon Fourteen Kerala – 14 Kerala News

തൃശൂരിൽ കിണർ ഇടിഞ്ഞുതാഴ്ന്നു; സമീപത്തുണ്ടായിരുന്ന ബൈക്കുകളും ഗ്യാസ് സിലിണ്ടറും കിണറ്റില്‍ വീണു


തൃശൂര്‍: തൃശൂര്‍ കാഞ്ഞിരക്കോട് വീട്ടുപറമ്പിലെ കിണർ ഇടിഞ്ഞുതാഴ്ന്നു. ശക്തമായ മഴക്ക് പിന്നാലെ കിണർ ഇടിയുകയായിരുന്നു . കിണറിനോട് ചേർന്ന് വെച്ചിരുന്ന രണ്ട് ബൈക്കുകളും ഗ്യാസ് സിലിണ്ടറും ഇടിഞ്ഞുതാഴ്ന്ന കിണറിനുള്ളിലേക്ക് വീണു.

കാഞ്ഞിരക്കോട് സ്വദേശി സെയ്തുവിന്റെ വീട്ടുപറമ്പിലെ കിണറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ പുലർച്ചെ ആറ് മണിയോടെയാണ് സംഭവം. കരിങ്കല്ല് കെട്ടി സംരക്ഷിച്ചിരുന്ന, ഏകദേശം 15 കോൽ താഴ്ചയുള്ള കിണറാണ് കനത്ത മഴയിൽ പെട്ടെന്ന് ഇടിഞ്ഞുതാഴ്ന്നത്. കിണറിന്റെ വശങ്ങളിലുള്ള മണ്ണ് ഇപ്പോഴും ഇടിയുന്ന അവസ്ഥയിലാണ് നിലവിലുള്ളത്. അപകടത്തിന് പിന്നാലെ അധികൃതരും വിദഗ്ധരുംരും സ്ഥലത്തെത്തി.

Exit mobile version