Site icon Fourteen Kerala – 14 Kerala News

കേരളത്തിൽ സ്വര്‍ണവില ഉയർന്നു, പവന് ഒറ്റയടിക്ക് കൂടിയത് 1,160 രൂപ

കൊച്ചി: ഉപഭോക്താക്കൾക്ക് തിരിച്ചടി… കേരളത്തിൽ സ്വര്‍ണവില ഉയർന്നു. ഗ്രാമിന് 145 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 14450 രൂപയായാണ് ഗ്രാമിന്റെ വില വര്‍ധിച്ചത്. പവന്റെ വില 1,160 രൂപ വര്‍ധിച്ച് 1,15,600 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

യുഎസ്-ഇറാന്‍ കരാറുണ്ടാകുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയെ ഇന്ന് വലിയ രീതിയില്‍ സ്വാധീനിച്ചത്. സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. 0.3 ശതമാനം ഉയര്‍ന്ന് 4,505.57 ഡോളറായി ഉയര്‍ന്നു. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കിലും ഇന്ന് വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.1 ശതമാനം ഉയര്‍ന്ന് 4535.90 ഡോളറായി ഉയര്‍ന്നു.

യുഎസ്-ഇറാന്‍ ഡീലിന് ഡോണാള്‍ഡ് ട്രംപിന്റെ ഒപ്പുമാത്രമേ ബാക്കിയുള്ളുവെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഡീലുണ്ടായാല്‍ അത് എണ്ണവില ഇടിയാനും അതുവഴി പണപ്പെരുപ്പം കുറയാനും വഴിവെക്കും. പണപ്പെരുപ്പം കുറഞ്ഞാല്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ വായ്പലിശനിരക്ക് കുറക്കുകയും അതുവഴി ബോണ്ടുകള്‍ ആകര്‍ഷക നിക്ഷേപമല്ലാതായി മാറും. ഇത് സ്വര്‍ണത്തിന് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version