Site icon Fourteen Kerala – 14 Kerala News

ആലപ്പുഴ ‘രക്ഷാപ്രവർത്തനത്തില്‍’ ഗൺമാൻമാർക്കെതിരെ നടപടി വരും; മർദ്ദനം ചട്ടവിരുദ്ധമെന്ന് എസ്‌ഐടിയുടെ കണ്ടെത്തൽ

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മ‍ർദിച്ച സംഭവത്തിൽ നാല് ഗൺമാൻമാർക്കെതിരെ നടപടിവരും. ഗൺമാരുടെ മർദ്ദനം ചട്ടവിരുദ്ധമെന്ന് എസ്ഐടി റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും.

ഗൺമാൻമാർക്കെതിരെ നടപടി വേണമെന്ന മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിരുന്നു. യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാരുടെ നടപടി പൊലീസിന് അവമതിപുണ്ടാക്കുന്നതെന്നായിരുന്നു എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട്.
എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട് ഉണ്ടായിട്ടും ഗൺമാരായ അനിലിനെയും സന്ദീപിനെയും സംരക്ഷിച്ചു. റിപ്പോർട്ട് നൽകിയ ശേഷം ചൈത്ര തെരേസയെ ആലപ്പുഴയിൽ നിന്നും മാറ്റി. ഗൺമാൻമാർക്കെതിരെ എഫ്ഐആര്‍ ഇട്ടപ്പോഴും സ്പെഷ്യൽ റിപ്പോർട്ട് ഡിജിപിക്ക് നൽകിയില്ല.

രണ്ട് പേരും ഇപ്പോഴും പിണറായി വിജയനൊപ്പം തുടരുകയാണ്. എസി പി ഷൗക്കത്തിലയുടെ റിപ്പോർട്ട് വൈകാതെ കൈമാറും. ദൃശ്യങ്ങളിൽ പൊലീസിൻ്റെ തെറ്റായ നടപടികൾ വ്യക്തമെന്ന് എസ്ഐടി അറിയിച്ചു. ദൃശ്യങ്ങളുടെ ആധികാരിതയിൽ സംശയമില്ലെന്നും എസ്ഐടി വ്യക്തമാക്കി. മുൻ എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ടും എസ്ഐടി പരിശോധിച്ചു.

Exit mobile version