Site icon Fourteen Kerala – 14 Kerala News

സത്യപ്രതിജ്ഞ ഇന്ന് ; പ്രൊടെം സ്പീക്കറാവാൻ ജി. സുധാകരൻ

തിരുവനന്തപുരം: പ്രോടെം സ്പീക്കറായി ജി. സുധാകരൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ 10 മണിക്ക് ലോക്ഭവനിൽ വച്ചാണ് സത്യപ്രതിജ്ഞ നടക്കുക.

ആദ്യ മന്ത്രിസഭാ യോ​ഗത്തിലാണ് സഭയിലെ ഏറ്റവും മുതിർന്നയാളും അമ്പലപ്പുഴ എംഎൽഎയുമായ ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിക്കുന്നതിൽ തീരുമാനമായത്.
എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനും ഗവർണറോട് ശുപാർശ ചെയ്തതായി ആദ്യ മന്ത്രിസഭാ യോ​ഗത്തിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചിരിന്നു.

മെയ് 21നാണ് എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കുക. മെയ് 22നാണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തിരിക്കുന്നത്.അംഗീകാരം കിട്ടുന്നതനുസരിച്ച് മെയ് 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Exit mobile version