Site icon Fourteen Kerala – 14 Kerala News

വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തരൂരില്ല; അമേരിക്കയിലേക്ക് തിരിക്കുന്നതായി എംപി

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ പങ്കെടുക്കില്ല.മുൻകൂട്ടി നിശ്ചയിച്ച ചില അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം അമേരിക്കയിലേക്ക് തിരിക്കുന്നതിനാലാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ശശി തരൂർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു. ഈ ആഴ്ച അവസാനം താൻ ബോസ്റ്റണിൽ ഉണ്ടാകുമെന്നും തന്റെ അൽമ മെറ്റർ ആയ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ‘ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസി’യുടെ ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തേണ്ടതുണ്ടെന്നും തരൂർ വ്യക്തമാക്കി.

യുഎസിലെ തന്റെ പഴയകാല ഓർമ്മകൾ പുതുക്കാനുള്ള അവസരമാണിതെന്നും ശശി തരൂർ എക്സിൽ (ട്വിറ്റർ) കുറിച്ചു. മേയ് 18-നാണ് വി ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തിരുവനന്തപുരത്ത് നടക്കുന്നത്.

Exit mobile version