Site icon Fourteen Kerala – 14 Kerala News

നെയ്യാറ്റിന്‍കരയിൽ കുടുംബത്തെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമമെന്ന് പരാതി

തിരുവനന്തപുരം: കുടുംബത്തെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമമെന്ന് പരാതി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. മീറ്ററില്‍ നിന്നും വാതിലിലേക്ക് വയര്‍ കണക്ട് ചെയ്തതാണ് സംശയത്തിന് ഇടയാക്കിയത്.

നെയ്യാറ്റിന്‍കര മഞ്ചവിളാകം സ്വദേശി രമ്യയുടെ വീട്ടിലാണ് സംഭവം. രാവിലെ വാതില്‍ തുറക്കുന്നതിനിടെ രമ്യയുടെ പതിമൂന്നുകാരനായ മകന് ഷോക്കേൽക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണ്. രമ്യയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടില്‍ താമസം.

മകന് ഷോക്കേറ്റതോടെ സംശയം തോന്നി പിറകുവശത്തെ വാതിലിലൂടെ പുറത്തേക്ക് വരുമ്പോഴാണ് മീറ്ററില്‍ നിന്നും മുന്‍വശത്തെ വാതിലിലേക്ക് വയര്‍ ബന്ധപ്പിച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത സംശയിച്ച പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവുമായി അകന്നുകഴിയുകയാണ് രമ്യ.

Exit mobile version