Site icon Fourteen Kerala – 14 Kerala News

തീയതിയിൽ മാറ്റം; ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 26ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയിൽ മാറ്റം. ഫലപ്രഖ്യാപനം മെയ് 26 ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മെയ് 22ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചത്. അതേസമയം, സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഖ്യാപനം നടത്തും.

കഴിഞ്ഞ ദിവസം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20% ആണ് ഈ വർഷത്തെ ആകെ വിജശതമാനം. കഴിഞ്ഞ വർഷം ഇത് 88.39% ആയിരുന്നു. മേഖലാടിസ്ഥാനത്തിൽ 95.62 % വിജയം നേടി തിരുവനന്തപുരമാണ് ഒന്നാമത്. ഇതിന് തൊട്ട് പിന്നാലെ ചെന്നൈ (93.84%), ബെംഗളൂരു (93.19 %) എന്നീ മേഖലകളാണ് ഉള്ളത്. ഡൽഹി വെസ്റ്റ് (92.34 %), ഡൽഹി ഈസ്റ്റ് (91.73 %) എന്നീ മേഖലകളും മികച്ച വിജയം രേഖപ്പെടുത്തി. 72.43% വിജയം മാത്രമുള്ള പ്രയാഗ്‌രാജ് ആണ് പട്ടികയിൽ ഏറ്റവും പിന്നിലുളളത്.

Exit mobile version