Site icon Fourteen Kerala – 14 Kerala News

നോവായി ആ യാത്ര; ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം; അപകടം മകനെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് മടങ്ങവേ

എറണാകുളം: ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. ഉദയംപേരൂർ കവലയ്ക്കടുത്ത് സ്‌മാർട്ട് നഗറിൽ എടമ്പാടത്ത് ദിനേശൻ (59) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 6.20 ഓടെ ചൂരക്കാട് ഭാഗത്ത് ദിനേശൻ സഞ്ചരിച്ച സ്‌കൂട്ടറിൽ ലോറിയിടിക്കുകയായിരുന്നു. ഇളയമകനെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം തിരികെ മടങ്ങുകയായിരുന്നു അദ്ദേഹം.

കോട്ടയത്ത് ലൈറ്റ് ആൻഡ് സൗണ്ട് ജോലിക്ക് ശേഷം ഇരിങ്ങാലക്കുടയിലേയ്ക്ക് മടങ്ങുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് 4ന് ഉദയംപേരൂർ പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കും.

ഭാര്യ: രമ. മക്കൾ: ജിഷ്‌ണു, സജിത്. മരുമക്കൾ: ശിവപ്രിയ, അശ്വതി

Exit mobile version