Site icon Fourteen Kerala – 14 Kerala News

മുന്‍ ഡിജിപി ഡോ. പി ജെ അലക്സാണ്ടര്‍ അന്തരിച്ചു

തിരുവനന്തപുരം: മുൻ സംസ്ഥാന പൊലീസ് മേധാവി ഡോ. പി ജെ അലക്സാണ്ടർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഉദ്യോ​ഗസ്ഥനാണ്. മൃതദേഹം കവടിയാറിലുള്ള സ്വവസതിയിൽ.

വിരമിച്ച ശേഷം പൊലീസ് പരിഷ്കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കെ കരുണാകരന്റെ കാലഘട്ടത്തിൽ വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായി പ്രവർത്തിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. വിദേശത്തുള്ള മകൾ എത്തിയശേഷമായിരിക്കും സംസ്കാരം.

Exit mobile version