Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,10,960 രൂപയായിരുന്നു വില. എന്നാൽ ഉച്ചയ്ക്ക് ശേഷം പവന് 600 രൂപ കൂടി വർധിച്ച് 1,11,560 രൂപയിലെത്തി. ഗ്രാമിന് 75 രൂപയുടെ വർധനവാണ് ഉച്ചയ്ക്ക് ശേഷം ഉണ്ടായത്. ഓൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷനാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

നിലവിൽ മെയ് 1 ന് രേഖപ്പെടുത്തിയ ഒരു പവൻ സ്വർണത്തിന്റെ വിലയായ 1,11,720 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. മെയ് 5 ന് സ്വർണ വില ഇടിഞ്ഞ് 1,09,400 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു.

Exit mobile version