Site icon Fourteen Kerala – 14 Kerala News

രാത്രി അടുക്കളയിൽ അപ്രതീക്ഷിത അതിഥി; കൂളിമുട്ടത്ത് അഞ്ചടിയോളം നീളമുള്ള മൂർഖൻ പിടിയിൽ

തൃശൂർ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയിൽ കയറിയ അഞ്ചടി നീളമുള്ള പുല്ലാനി മൂർഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് സ്വദേശി കാട്ടുപറമ്പിൽ സിദ്ധീഖിന്റെ വീട്ടിലാണ് പാമ്പ് കയറിയത്.

ഇന്നലെ രാത്രിയോടെയാണ് പാമ്പ് വീടിനുള്ളിൽ കടന്നത്. അടുക്കളയിൽ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട് വീട്ടമ്മ ചെന്നു നോക്കിയപ്പോഴാണ് ചുമരിനോട് ചേർന്ന് കിടക്കുന്ന മൂർഖനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു.

വിവരമറിഞ്ഞെത്തിയ ചാലക്കുടി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലുള്ള ആർ.ആർ.ടി അംഗം അൻസാരിയാണ് പാമ്പിനെ പിടികൂടിയത്. ഏകദേശം അഞ്ചടിയോളം നീളമുള്ള മൂർഖനെ വനംവകുപ്പ് അധികൃതർക്ക് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.

Exit mobile version