Site icon Fourteen Kerala – 14 Kerala News

സ്വർണ വിലയിൽ ഇന്നും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 13,675 രൂപയും പവന് 320 രൂപ കുറഞ്ഞ്1,09,400 രൂപയുമായി. ഇന്നലെ 109720 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വിലയാണിത്.

ഹുർമുസിൽ യു.എസ് സൈന്യത്തെ ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ക്രൂഡ് ഓയിലിന്‍റെ വില കുത്തനെ ഉയർന്നതാണ് സ്വർണ വില ഇടിയാന്‍ കാരണം. സ്വർണത്തിന് പുറമെ വെള്ളിയുടെ വിലയും ഇടിഞ്ഞിട്ടുണ്ട്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 265 രൂപയും കിലോഗ്രാമിന് 2,65,000 രൂപയുമാണ്.

Exit mobile version