Site icon Fourteen Kerala – 14 Kerala News

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വരനെ വെടിവച്ചു കൊന്നു

ലക്നൗ : കൊടുംക്രൂരത …. വിവാഹവേദിയിലേക്ക് പുറപ്പെട്ട വരനെ അജ്ഞാതർ വെടിവച്ചുകൊന്നു. ഉത്തർപ്രദേശ് ഖേടസരായി മേഖലയിലെ ബിബിപുർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് ദാരുണ സംഭവം നടന്നത് . ബദാവുർ ഗ്രാമനിവാസിയായ ആസാദ് ബിന്ദാണ് വിവാഹിതനാകുന്നതിന് അൽപം മുൻപ് കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ അക്രമികൾ ആസാദിന്റെ വിവാഹഘോഷയാത്രയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ പറഞ്ഞു. ആസാദിനു നേരെ പലതവണയാണ് വെടിയുതിർത്തത്.

അയാൾക്ക് ഗുരുതര പരുക്കേറ്റിരുന്നുവെന്നും ശ്രീവാസ്തവ പറഞ്ഞു. സംഭവത്തിനു പിന്നാലെ അക്രമികൾ രക്ഷപ്പെട്ടു. ഉടൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ആസാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണമാരംഭിച്ചു.

Exit mobile version