Site icon Fourteen Kerala – 14 Kerala News

ബാംഗ്ലൂരിലെ ജോലി രാജി വെച്ച് നാട്ടിലെത്തി; ദുബായിലേക്ക് പോകാനിരിക്കെ മസ്തിഷ്കജ്വരം ബാധിച്ച് 26-കാരി മരിച്ചു

തിരുവനന്തപുരം: മസ്തിഷ്കജ്വരം ബാധിച്ച് മരണം. ആലപ്പുഴ സ്വദേശി ആര്യ (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ബാംഗ്ലൂരിലെ ജോലി രാജി വെച്ച് രണ്ട് മാസം മുമ്പാണ് ആര്യ നാട്ടിൽ എത്തിയത്. ഒരു മാസം മുമ്പാണ് ആര്യയിൽ രോഗ ലക്ഷണങ്ങൾ പ്രകടമായത്.

വണ്ടാനം മെഡിക്കൽ കോളേജ്, പരുമലയിലെ സ്വകാര്യ ആശുപത്രി എന്നിവടങ്ങളിൽ ചികിത്സ നടത്തി. രോഗം ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അടുത്ത മാസം ദുബായിലേക്ക് പോകാനിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.

Exit mobile version