Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക്

കൊച്ചി : റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയിൽ തുടരുന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 35 രൂപയും ഇടിഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,720 രൂപയായി. ഗ്രാമിന് 13,965 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ മൂന്ന് തവണയായി ആയിരത്തിലേറെ രൂപയാണ് വര്‍ധിച്ചിരുന്നത്. രാജ്യാന്തരതലത്തിലും സ്വര്‍ണവില ഇടിവില്‍ തന്നെയാണ്.

യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ പ്രതിസന്ധിയിലായത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഭവ വികാസങ്ങള്‍ ഉള്‍പ്പെടെ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളുണ്ടാകുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Exit mobile version