Site icon Fourteen Kerala – 14 Kerala News

മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പിണങ്ങി വീടുവിട്ടിറങ്ങിയ 13കാരിയെ കണ്ടെത്തി

കൊച്ചി: എറണാകുളം കരിമുകളിലെ വീട്ടിൽ നിന്ന് കാണാതായ 13 വയസ്സുകാരിയെ ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി . ഇന്ന് രാവിലെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്.

നേരത്തെ കിടന്നുറങ്ങാത്തതിന്റെ പേരിൽ അന്ന് രാത്രി കുട്ടിയുടെ കയ്യിൽ നിന്ന് മാതാവ് ഫോൺ വാങ്ങിവെച്ചിരുന്നു. അതിനു ശേഷം രാത്രി 12 മണിയോടെയാണ് വീടിന്റെ വാതിലും ​ഗേറ്റും തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.കുട്ടി നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

തുടര്‍ന്ന് പൊലീസെത്തി കുട്ടിയുടെ ചിത്രം പകര്‍ത്തി മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതോടെ മാതാപിതാക്കള്‍ സ്റ്റേഷനിലെത്തി. ഇതോടെ ദിവസങ്ങള്‍ നീണ്ടുനിന്ന ആശങ്കക്കാണ് അവസാനമായത്.

Exit mobile version