Site icon Fourteen Kerala – 14 Kerala News

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു; പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ചെറിയതുറ സ്വദേശി അനന്‍ ജോയ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടമുണ്ടായത്.

കൂട്ടുകാര്‍ക്കൊപ്പം ചെറിയതുറ കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു അനന്‍. പാളയം സെന്റ് ജോസഫ് എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

Exit mobile version