Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരത്ത് പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു, സുഹൃത്ത് ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ മധ്യവയസ്ക മരിച്ചു. തിരുവനന്തപുരം സ്വദേശിനിയായ ഗീതയാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഗീതയും സുഹൃത്ത് സുധയും റോഡരികിലൂടെ നടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

അമിതവേഗത്തിലെത്തിയ ബൈക്ക് ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ നിർത്താതെ പോയ ബൈക്ക് പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് വാഹനം കണ്ടെത്തിയത്. പരിക്കേറ്റ സുധ ചികിത്സയിലാണ്.

ഗുരുതരമായി പരിക്കേറ്റ ഗീതയെ വെള്ളനാട് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാത്രി 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുധ നിലവിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ബൈക്ക് ഓടിച്ച വെള്ളനാട് സ്വദേശി നിഖിൽ കൃഷ്ണയോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Exit mobile version