Site icon Fourteen Kerala – 14 Kerala News

വ്യാജ രേഖ ചമച്ച് സ്പായിൽ ജോലി; ജീവനക്കാരായ രണ്ട് ബം​ഗ്ലാദേശി സ്ത്രീകൾ അറസ്റ്റിൽ

തിരുവനന്തപുരം : വ്യാജ രേഖകൾ ചമച്ച് അനധികൃതമായി എത്തിയതെന്ന് കണ്ടെത്തിയതിന് പിന്നാലെ തിരുവനന്തപുരത്ത് ബംഗ്ലാദേശ് സ്വദേശികൾ കസ്റ്റഡിയിൽ. ബംഗ്ലാദേശ് സ്വദേശികളായ റുമ ചർണാഭ, റിമ ഷെയ്ക്ക് എന്നിവരാണ് പിടിയിലായത്. ഇവർ റിമാൻഡിലാണ്. ഇടപ്പഴഞ്ഞിയിലെ സ്പായിൽ ഇവർ രണ്ടു പേരും ജോലി ചെയ്ത് വരികയായിരുന്നു.

ഇവർ ജോലി ചെയ്തിരുന്ന സ്ഥാപന ഉടമകളായ നിഹു ഹുസൈൻ, ഹരികൃഷ്ണൻ എന്നിവരെയും പൊലീസ് പിടികൂടി. എ ടി എസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. മ്യൂസിയം പോലീസ് കേസെടുത്തു.

ഇടപ്പഴഞ്ഞി ജഗതിയിലെ പോൾ വെൽനസ് സ്പായിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. പാസ്പോർട്ടോ മറ്റ് യാത്രാരേഖകളോ ഇല്ലാതെയാണ് ഇവർ കഴിഞ്ഞുകൂടിയത് എന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടുന്നത്.

സ്ഥാപന ഉടമകളായ നിഹു ഹുസൈൻ, ഹരികൃഷ്ണൻ എന്നിവരുടെ സഹായത്തോടു കൂടിയാണോ ഇവർ എത്തിയത് എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇമിഗ്രേഷൻ ഫോറിനേഴ്സ് നിയമപ്രകാരമാണ് ഇവർക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്.

Exit mobile version