Site icon Fourteen Kerala – 14 Kerala News

കാസർഗോഡ് ലോറി പുഴയിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

കാസർഗോഡ് : കാസർഗോഡ് ലോറി പുഴയിലേക്ക് മറിഞ്ഞ് അപകടം. ചിറ്റാരിക്കാൽ പരപ്പച്ചാലിൽ ആണ് ലോറി പുഴയിലേക്ക് മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തമിഴ്നാട്ടിൽ നിന്ന് വളവുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ നിലവിൽ നീലേശ്വരം ആശുപതിയിൽ ചികിത്സയിലാണ്.

Exit mobile version