Site icon Fourteen Kerala – 14 Kerala News

ആലുവയിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ വില്ലയ്ക്കുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

എറണാകുളം: ആലുവ കൊടികുത്തുമലയിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ വില്ലയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാം ഗോൾഡ് വില്ലയിൽ തനിച്ച് താമസിച്ചിരുന്ന അയ്യപ്പൻ (65) ആണ് മരിച്ചത്. മൃതദേഹം വില്ലയ്ക്കുള്ളിലെ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആലുവ പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

Exit mobile version