Site icon Fourteen Kerala – 14 Kerala News

അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം ബീച്ചിലെത്തി; തിരമാലയിൽപ്പെട്ട് 18കാരനെ കാണാതായി, തെരച്ചിൽ തുടരുന്നു

മഞ്ചേശ്വരം : കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ 18 വയസ്സുകാരനെ തിരമാലയിൽപ്പെട്ട് കാണാതായി. കാസർകോട് മഞ്ചേശ്വരം കുണ്ടുകുളുക്കെ ബീച്ചിൽ ആണ് സംഭവം. മഞ്ചേശ്വരം ചൗക്കി സ്വദേശിയായ ഉമറുൽ ഫാറൂഖിന്റെയും റസീനയുടെയും മകൻ മുഹമ്മദ് സൈനുൽ ആബിദിനെയാണ് കാണാതായത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കടൽത്തീരത്ത് കളിച്ചു കൊണ്ടിരുന്ന സൈനുൽ ആബിദിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. അപ്രതീക്ഷിതമായി വന്ന തിരമാലകളിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.നാട്ടുകാരും മഞ്ചേശ്വരം പൊലീസും തീരദേശ സുരക്ഷാ സേനയിലെ അംഗങ്ങളും ചേർന്ന് ഉടൻ തന്നെ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ല. യുവാവിനായി തെരച്ചിൽ തുടരുകയാണ്.

Exit mobile version