Site icon Fourteen Kerala – 14 Kerala News

അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് നാലുവയസ്സുകാരി മരിച്ചു

പാങ്ങോട്: മാതാവിനോടൊപ്പം വിവാഹത്തിനുപോയി ഓട്ടോറിക്ഷയിൽ വീടിനുമുന്നിൽ മടങ്ങിയെത്തിയ നാലു വയസ്സുകാരി അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകൾ സനാ മെഹ്‌റിൻ(4) ആണ് മരിച്ചത്.

വീടിനു മുന്നിൽ എത്തി റോഡ് ക്രോസ് ചെയ്യുന്നതിനിടയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റ സനയെ ഉടൻതന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരിച്ചു. ഒരാഴ്ച മുൻപാണ് പുതിയ വീട് പാലുകാച്ചി അങ്ങോട്ട് ഇവർ താമസംമാറിയത്. പാങ്ങോട് ഗവ. എൽ.പി.എസിലെ എൽ.കെ.ജി. വിദ്യാർഥിനിയായിരുന്നു സന.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച കൊച്ചാലുംമൂട് കബറിസ്‌താനിൽ കബറടക്കും. ഏക സഹോദരൻ സയാൻമാലിക്ക്.

Exit mobile version