Site icon Fourteen Kerala – 14 Kerala News

എൽപിജി വിതരണ പ്രതിസന്ധി; ജോലി സമ്മര്‍ദ്ദത്താൽ ഗ്യാസ് ഏജന്‍സി മാനേജര്‍ ജീവനൊടുക്കി

ചമ്പാവത്ത്: ഉത്തരാഖണ്ഡിലെ ചമ്പാവത്തില്‍ ഗ്യാസ് ഏജന്‍സി മാനേജര്‍ ജീവനൊടുക്കി. കുമയോണ്‍ മണ്ഡല്‍ വികാസ് നിഗം (കെഎംവിഎന്‍) ഗ്യാസ് ഏജന്‍സിയുടെ മാനേജര്‍ ഋഷികേശ് സ്വദേശിയായ ദയാല്‍ സിംഗ് റാവത്തി(55)നെയാണ് വിഷം കഴിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

എല്‍പിജി വിതരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കടുത്ത ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഞായറാഴ്ച രാത്രി വൈകിയാണ് ദയാലിനെ വിഷം കഴിച്ചതായി കണ്ടെത്തിയത്. ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി ദയാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. സിലിണ്ടര്‍ വിതരണത്തിലെ കാലതാമസം മൂലം പൊതുജനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നും വൃത്തങ്ങള്‍ അറിയിച്ചു.’മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നുകഴിഞ്ഞാല്‍ മരണകാരണം അറിയാനാകുമെന്ന് ചമ്പാവത്ത് കോട്വാലി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഡിഎസ് ബിഷ്ത് പറഞ്ഞു. കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

Exit mobile version