Site icon Fourteen Kerala – 14 Kerala News

വിശ്വാസം മുതലെടുത്തു; ഏഴ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജീവനക്കാരൻ പിടിയിൽ

കൊ​ച്ചി: ഇടപ്പള്ളിയിലെ ജ്വല്ലറിയിൽ നിന്നും ഏഴ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജീവനക്കാരൻ പിടിയിൽ. എറണാകുളം വളയഞ്ചിറ സ്വദേശി അമൽ എസ്. കുമാറിനെ (29) ആണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി മാർക്കറ്റ് റോഡിലുള്ള റീഗൽ ജ്വല്ലറിയിലായിരുന്നു മോഷണം നടന്നത്.

40 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാലയും 12.30 ഗ്രാം വരുന്ന സ്വർണ്ണ പാദസരവും ഉൾപ്പെടെ ആകെ 52.30 ഗ്രാം ആഭരണങ്ങളാണ് പ്രതി കവർന്നത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അമൽ, വിശ്വാസം മുതലെടുത്താണ് മോഷണം നടത്തിയത്. ജ്വല്ലറി അധികൃതരുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

2025 ന​വം​ബ​ര്‍ ഒ​ന്നി​ന് റീ​ഗ​ല്‍ ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് അ​ഞ്ചു പ​വ​ന്‍റെ മാ​ല​യും ഒ​ന്ന​ര പ​വ​ന്‍റെ ഒ​രു ജോ​ഡി പാ​ദ​സ്വ​ര​വും ക​സ്റ്റ​മേ​ഴ്‌​സ് അ​ഡ്വാ​ന്‍സ് ബു​ക്ക് ചെ​യ്ത ഓ​ര്‍ഡ​ര്‍ ബോ​ക്‌​സി​ല്‍ നി​ന്നും എ​ടു​ത്ത​ശേ​ഷം പ​ക​രം ഏ​ക​ദേ​ശം അ​തേ തൂ​ക്ക​ത്തി​ലു​ള്ള റോ​ള്‍ഡ് ഗോ​ള്‍ഡ് മാ​ല​യും ഒ​രു ജോ​ഡി പാ​ദ​സ​ര​വും ഇ​ട​പ്പ​ള്ളി​യി​ലു​ള്ള ഫാ​ന്‍സി സ്റ്റോ​റി​ല്‍ നി​ന്നും വാ​ങ്ങി ഓ​ര്‍ഡ​ര്‍ ബോ​ക്‌​സി​ല്‍ വ​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ജ്വ​ല്ല​റി​യി​ല്‍ നി​ന്നെ​ടു​ത്ത ആ​റ​ര പ​വ​ന്‍ സ്വ​ര്‍ണാ​ഭ​ര​ണം ഇ​ട​പ്പ​ള്ളി​യി​ലു​ള്ള സ്വ​കാ​ര്യ ഫി​നാ​ന്‍സ് സ്ഥാ​പ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​യി അ​ഞ്ചു ല​ക്ഷം രൂ​പ​ക്ക് വി​ല്‍ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.

Exit mobile version